video
play-sharp-fill

തൃശ്ശൂർ ചെറുതുരുത്തിയിൽ  നിയന്ത്രണം വിട്ട  ലോറി കടയിലേക്ക് ഇടിച്ചു കയറി; മത്സ്യവില്പന തൊഴിലാളിക്ക് ദാരുണാന്ത്യം ; മുക്കത്തുനിന്നും കോട്ടയത്തേക്ക് റബ്ബർപാൽ മിശ്രിതം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്

തൃശ്ശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി; മത്സ്യവില്പന തൊഴിലാളിക്ക് ദാരുണാന്ത്യം ; മുക്കത്തുനിന്നും കോട്ടയത്തേക്ക് റബ്ബർപാൽ മിശ്രിതം കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്

Spread the love

തൃശ്ശൂർ: ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി മത്യവ്യാപാര കടയിലേക്ക് ഇടിച്ചു കയറി. കടയുടമയ്ക്ക് ദാരുണാന്ത്യം. ചെറുതുരുത്തി പോലീസ് സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. മീൻ കച്ചവടക്കാരൻ ആണ് മരിച്ച യൂസഫ്. കടയ്ക്ക് സമീപം നിന്നിരുന്ന യുസഫിനെ ലോറി ഇടിക്കുകയായിരുന്നു.

മുക്കത്ത് നിന്നും റബ്ബര് പാല് മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറി ആണ് അപകടത്തിൽപ്പെട്ടത് ഡ്രെെവര് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group