തൃശ്ശൂരിൽ കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 60 കാരൻ മുങ്ങി; തട്ടിച്ചത് 2 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും; പല ആവശ്യങ്ങൾക്കായി യുവതിയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയതോടെ യുവതിക്കും സംശയം; വിവാഹം നിമയപരമാക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ആധാറില്ലെന്ന് കള്ളം പറഞ്ഞ് ഒറ്റക്കാക്കി കടന്നു കളഞ്ഞു

തൃശ്ശൂരിൽ കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 60 കാരൻ മുങ്ങി; തട്ടിച്ചത് 2 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും; പല ആവശ്യങ്ങൾക്കായി യുവതിയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയതോടെ യുവതിക്കും സംശയം; വിവാഹം നിമയപരമാക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ ആധാറില്ലെന്ന് കള്ളം പറഞ്ഞ് ഒറ്റക്കാക്കി കടന്നു കളഞ്ഞു

സ്വന്തം ലേഖകൻ

കോഴിക്കോട്: കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 60 കാരൻ മുങ്ങി. തൃശ്ശൂർ ചവറാമ്പാടം സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ കട്ടച്ചാൽ സ്വദേശി പ്രകാശ് കുമാർ ഉപേക്ഷിച്ചത്.

യുവതിയുടെ പരാതിയിൽ പീച്ചി പോലീസ് പ്രകാശ് കുമാറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും ഇയാൾ കൈക്കലാക്കി. 2020 ജൂൺ പത്തിനായിരുന്നു സംഭവം.

മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ബന്ധുക്കളാരും തന്നെ തിരിഞ്ഞുനോക്കാനില്ലാത്തതിനാലും സ്‌നേഹവും സംരക്ഷണവും നൽകുമെന്ന് ഒരാൾ വിശ്വാസിപ്പിച്ചപ്പോൾ കൂടെ പോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.

വാട്‌സാപ്പ് വഴിയാണ് യുവതിയും പ്രകാശ് കുമാറും പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും പിന്നീട് സ്‌നേഹപൂർവമായ പെരുമാറ്റം കണ്ട് തന്നെ വിവാഹം കഴിക്കുമെന്നും സംരക്ഷിക്കുമെന്നുമുള്ള ഉറപ്പിൻമേലാണ് ഇവർ പ്രകാശ് കുമാറിനൊപ്പം പോകുന്നത്.

ആദ്യം സുഹൃത്തുക്കളുടെ മുറികളാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് തന്നെ ആദ്യം കൊണ്ടു പോയതെന്ന് യുവതി പരാതിയിൽ പറയുന്നു.

എന്നാൽ ഇത്തരം ഒരു ജീവിതത്തിന് തയ്യാറല്ലെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞതിനെത്തുടർന്ന് എറണാകുളം വൈറ്റിലയിലെ ഫ്‌ളാറ്റിലേക്ക് ഇരുവരും ഒക്ടോബറിൽ താമസം മാറി. പിന്നീട് തൃശ്ശൂരിലെ വാടകവീട്ടിലേക്കും താമസം മാറി.

എന്നാൽ അഡ്വാൻസും വാടകയുമെല്ലാം ഇയാൾ യുവതിയെക്കൊണ്ട് തന്നെ അടപ്പിച്ചു.

വാടക എഗ്രിമെന്റ് വരെ യുവതിയുടെ പേരിലായിരുന്നു.
വാടകക്കാശിനോ മറ്റ് ചെലവുകൾക്കോ ഒന്നും പ്രകാശ് കാശൊന്നും ചെലവാക്കാതെ വന്നപ്പോഴാണ് യുവതിക്ക് സംശയം തോന്നിയത്.

വിവാഹം നിമയപരമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ ആധാറില്ലെന്ന കള്ളം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയും പിന്നീട് 2021 ജനുവരിയോടെ ഇയാൾ തന്നെ ഒറ്റക്കാക്കി കടന്നു കളയുകയായിരുന്നുവെന്നും യുവതി പറയുന്നു.

എന്നാൽ പ്രകാശ് വീട്ടിൽ നിന്ന് അപ്രത്യക്ഷനായ ശേഷമാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്.

വീട്ടിലും ബാങ്കിലുമായി താൻ ഇത്രനാൾ കൊണ്ട് സ്വരൂപിച്ചുവെച്ചിരുന്ന തുകയും അയാൾ കൈക്കലാക്കിയെന്ന് യുവതി പറഞ്ഞു. യുവതിയുടെ വിശ്വാസത്തെ മുതലെടുത്താണ് ഇയാൾ വിദ​ഗ്ധമായി യുവതിയെ പറ്റിച്ചത്.

പിന്നീട് പ്രകാശ് കുമാറിനെകുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇയാൾ വിവാഹത്തട്ടിപ്പും സാമ്പത്തിക തട്ടിപ്പുമെല്ലാം നടത്തി വർഷങ്ങൾക്കു മുമ്പെ നാട്ടുവിട്ടയാളാണെന്ന് മനസ്സിലാക്കി.

തുടർന്നാണ് പീച്ചി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നത്. എന്നാൽ പരാതി നൽകിയതോടെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിളിയാണെന്നും ഭീഷണിയുണ്ടെന്നും യുവതി പറയുന്നു.

സാമൂഹിക ക്ഷേമ പെൻഷൻ വഴി ലഭിക്കുന്ന 1600 രൂപ മാത്രമാണ് ഏക വരുമാനം. വാടകയായി 3000 രൂപയോളം നൽകണം.

തനിക്ക് സുരക്ഷ നൽകണമെന്നും ഇയാൾ മോഷ്ടിച്ചെടുത്ത ആഭരണവും പണവും മടക്കിത്തരണമെന്നും ആവശ്യപ്പെട്ട് പോലീസിലും വനിതാ കമ്മീഷനിലും ഇവർ പരാതി നൽകിയിട്ടുണ്ട്.