
തൃശ്ശൂരിൽ പൂരം കാണാനെത്തിയ യുവാവ് വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് മരിച്ചു; രോഹിത്തിനൊപ്പം കാല്‍വഴുതി വീണയാള്‍ രക്ഷപെട്ടു.
സ്വന്തം ലേഖകൻ
.പീച്ചി ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ടാണ് കൊല്ലങ്കോട് സ്വദേശി കെ.ആര്‍.രോഹിത് (20) മരിച്ചു.
രോഹിത്തിനൊപ്പം കാല്‍വഴുതി കയത്തില്‍ വീണ അമില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ആറു പേരടങ്ങുന്ന സംഘം ഒരപ്പന്‍കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.കയത്തില്‍ വീണ ഇരുവരെയും സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അമിലിനെ കരയ്ക്കു കയറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഹിത്തിനെ കരയിലേയ്ക്ക് കയറ്റാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് രോഹിത്തിനെ പുറത്തെടുത്തത്.ഉടനെ ആംബുലന്‍സില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അങ്കമാലി ഫിസാറ്റിലെ സഹപാഠികളായ അഞ്ചുപേരും ചേര്‍ന്ന് തൃശൂര്‍ പൂരം കാണാനായി ജൂബിലി മിഷന് സമീപത്തെ അമിലിന്റെ വീട്ടില്‍ എത്തിയതായിരുന്നു.
Third Eye News Live
0
Tags :