ത്രിപുരയിൽ സിപിഎം കോൺഗ്രസ് സീറ്റ് ധാരണയായി;43 ഇടത്ത് സി പി എമ്മും 17 സീറ്റിൽ കോൺഗ്രസ്സും ; മുൻ മുഖ്യമന്ത്രി മണിക് സർക്കാർ മത്സരിക്കുന്നില്ല
സ്വന്തം ലേഖകൻ
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം – കോൺഗ്രസ് സീറ്റ് ധാരണയായി. സിപിഎം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം.
പങ്കാളിത്ത പെൻഷൻ മാറ്റി പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്നാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ്. ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന് പറയുന്നതിലൂടെ സി.പി.എം ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തീരുമാനിച്ചത്. ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാവുകയായിരുന്നു.
ദീർഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ല. പട്ടികയില്‍ 24 പേര്‍ പുതുമുഖങ്ങളാണ്. എട്ട് സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റില്ല.