ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി പുറത്തുനിന്ന് പൂട്ടി; നേഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; തൃപ്പൂണിത്തുറയിൽ ആയുര്‍വേദ ആശുപത്രിയിൽ യുവതിയുടെ പരാതിയിൽ ഇലക്ട്രീഷ്യൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ശ്രീജിത്താ(38) ണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഇയാള്‍ നഴ്സിംഗ് സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് സ്റ്റേഷനില്‍ കയറിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്സ് രക്ഷപ്പെടുകയായിരുന്നു. നഴ്സ് രക്ഷപ്പെട്ടതോടെ ശ്രീജിത്തും ആശുപത്രി വിട്ടുപോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മനസിലായ ശ്രീജിത്ത് വെള്ളിയാഴ്ച ആശുപത്രിയിലെത്തി നഴ്സിനെ ഭീഷണിപ്പെത്തി. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നഴ്സ് വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.
ഭര്‍ത്താവാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ അകനാട് സ്വദേശിയായ ശ്രീജിത്തിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.