video
play-sharp-fill

തൃക്കൊടിത്താനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ; പെൺകുട്ടി പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്നേഹം നടിച്ച് മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടു പോയി;  സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് കൊടുത്ത് ലഹരിയിലായ ശേഷം പീഡനം

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി : പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺ സുഹൃത്തിനെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം വില്ലേജ് മണികണ്ഠവയൽ ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ വിഷ്ണു പ്രസന്നൻ (20) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.

ചങ്ങനാശ്ശേരി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സലേക്കാണ് വിഷ്ണു പ്രസന്നനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്നേഹം നടിച്ച് മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് കൊടുത്ത് ലഹരിയിലായ ശേഷമാണ് പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗ്ഗീസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പൊൻകുന്നം സബ് ജയിലിലടച്ചിരിക്കുകയാണ്