play-sharp-fill
തൃക്കാക്കരയിലെ കത്തിനശിച്ച വീട് പുനര്‍നിര്‍മിക്കും; ആശാവര്‍ക്കര്‍ക്ക് ആശ്വാസം പകര്‍ന്ന് സിപിഐഎം നേതൃത്വം

തൃക്കാക്കരയിലെ കത്തിനശിച്ച വീട് പുനര്‍നിര്‍മിക്കും; ആശാവര്‍ക്കര്‍ക്ക് ആശ്വാസം പകര്‍ന്ന് സിപിഐഎം നേതൃത്വം

സ്വന്തം ലേഖിക

കൊച്ചി :തൃക്കാക്കരയിലെ ആശാവര്‍ക്കര്‍ മഞ്ജുവിന്റെ വീടിന് തീവെച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് എല്‍ഡിഎഫ്. സിപിഐഎം, സിപിഐ നേതാക്കള്‍ മഞ്ജുവിന്റെ വീട് സന്ദര്‍ശിച്ചു. സംഭവത്തിന് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നാണ് സിപിഐഎമ്മിന്റെ ആരോപണം.


എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ മഞ്ജു സജീവമായിരുന്നുവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. മഞ്ജുവിന്റെ വീട് പുനർനിർമിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉറപ്പ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. എന്നാല്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആശാ വര്‍ക്കറായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്.’ഞാനും എന്റെ മക്കളും അച്ഛന്റെ ചേട്ടന്റെ വീട്ടില്‍ പോയതായിരുന്നു. രാത്രി 1 മണിക്ക് ശേഷമാണ് എനിക്ക് ഫോണ്‍ വന്നത്. വീടിന്റെ ഒരു ഭാഗത്ത് നിന്ന് തീ പിടിക്കുന്നുണ്ട്, ഞാന്‍ അവിടെയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് അയല്‍വാസി ഫോണ്‍ ചെയ്തത്.

ഉടന്‍ ഞാന്‍ വീട്ടിലെത്തുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു’ മഞ്ജു പറഞ്ഞു. ഗ്യാസ് രേഖകള്‍, റേഷന്‍ കാര്‍ഡ്, കുട്ടികളുടെ പഠന രേഖകള്‍ ഉള്‍പ്പെടെ എല്ലാം കത്തി നശിച്ചുവെന്ന് മഞ്ജു പറയുന്നു. വളരെ ഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നും സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടു.