തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍; ക്യാബിനില്‍ കയറാന്‍ കഴിയാതെ ചെയര്‍പേഴസ്ണ്‍ അജിത തങ്കപ്പന്‍; പൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും പാരാജയപ്പെട്ടു; ക്യാബിന്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെയര്‍പേഴ്‌സണ്‍

തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍; ക്യാബിനില്‍ കയറാന്‍ കഴിയാതെ ചെയര്‍പേഴസ്ണ്‍ അജിത തങ്കപ്പന്‍; പൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും പാരാജയപ്പെട്ടു; ക്യാബിന്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെയര്‍പേഴ്‌സണ്‍

സ്വന്തം ലേഖകന്‍

കൊച്ചി: നഗരസഭ സെക്രട്ടറി പൂട്ടിയ ചെയര്‍പേഴ്സണന്റെ ക്യാബിനില്‍ കയറാന്‍ കഴിയാതെ അജിത തങ്കപ്പന്‍.
തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഓണക്കോടിയ്ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാതിയില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്യാബിന്‍ പൂട്ടിയിട്ടിരുന്നത്. ചെയര്‍പേഴ്സന്റെ ക്യാബിനിലെ സിസിടി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

ഓണക്കോടിക്കൊപ്പം ചെയര്‍പേഴ്സണ്‍ നല്‍കിയ പണമടങ്ങിയ കവര്‍ കൗണ്‍സില്‍ അംഗങ്ങല്‍ തിരികെ നല്‍കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം പരിശോധനയ്ക്കായി നഗരസഭയില്‍ എത്തിയെങ്കിലും ചെയര്‍പേഴ്സണ്‍ മുറി പൂട്ടി പോയിരുന്നതിനാല്‍ വിജിലന്‍സിന് മുറിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് മറ്റാരും പ്രവേശിക്കരുതെന്ന് വ്യക്തമാക്കി മുറി പൂട്ടി നോട്ടീസ് പതിക്കാന്‍ വിജിലന്‍സ് നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാബിനില്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി നോട്ടീസ് പതിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നഗരസഭയില്‍ എത്തിയ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ക്യാബിനുളളില്‍ പ്രവേശിച്ചു. വിജിലന്‍സിന്റെ നിര്‍ദ്ദേശം മറികടന്ന് ക്യാബിനുളളില്‍ കയറിയ ചെയര്‍പേഴ്സന്റെ നടപടി അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. പ്രതിഷേധം തുടരുന്നതിനിടയിലാണ് ഇന്ന് വീണ്ടും ചെയര്‍പേഴ്സണ്‍ എത്തിയത്. ക്യാബിന്‍ തുറക്കാന്‍ കഴിയാതെ വന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പൊലീസിന്റെ സഹായം തേടുമെന്നും ഇവര്‍ അറിയിച്ചു.