video
play-sharp-fill
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ലീഗ് നേതാവിന്റെ മകൻ അടക്കം 3 യുവാക്കൾ അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, ലീഗ് നേതാവിന്റെ മകൻ അടക്കം 3 യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇരിട്ടി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 3 യുവാക്കൾ അറസ്റ്റിൽ. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേരാണ് സംഭവത്തിൽ കര്‍ണാടകയില്‍ അറസ്റ്റിലായിരിക്കുന്നത് മട്ടന്നൂരിലെ ലീഗ് നേതാവിന്റെ മകനും സംഭവത്തിൽ പിടിയിലായിട്ടുണ്ട്.

കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുകയും പെണ്‍ക്കുട്ടി ബഹളം വയ്ക്കുകയും ചെയ്തു. ഇത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പോലീസ് എത്തുകയും കേസ് എടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ അറസ്റ്റിലായ ഷമ്മാസ് മട്ടന്നൂരിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിന്റെ മകനാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഖത്തറില്‍ സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശിയെ കഴുത്തറുത്തുകൊന്ന കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പൊലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കര്‍ണാടക പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളായ യുവാക്കളെ പൊലിസ് അന്വേഷിച്ചുവരികയായിരുന്നു. എന്നാൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു.