video
play-sharp-fill
ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം; മൂന്നുപേരുമായി വന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു; ഒരേ ബൈക്കിലുണ്ടായിരുന്ന രണ്ടുപേരും കൂട്ടിയിടിച്ച ബൈക്കിലെ ഒരാളും സംഭവസ്ഥലത്ത് തന്നെ മരിച്ചു; രണ്ടുപേർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിൽ; അമിത വേ​ഗതയാണ് അപകടകാരണമെന്ന് നി​ഗമനം

വർക്കല: ബൈക്കുകൾ കൂട്ടിയിടിച്ച് വർക്കലയിൽ മൂന്ന് യുവാക്കൾ മരിച്ചു. ഇടവ വെൺകുളം തൊട്ടുമുഖം വലിയവിള അംബേദ്കർ നഗർ അപർണ ഭവനിൽ അനിൽകുമാറിന്റെയും ഉഷയുടെയും മകൻ ആദിത്യൻ (18), മങ്ങാട്ട് ചരുവിള രഞ്ജിദാസ് ഭവനിൽ ദാസിന്റെയും കുമാരിയുടെയും മകൻ ആനന്ദ്ദാസ് (19), വർക്കല മുണ്ടയിൽ തോപ്പുവിള വീട്ടിൽ മോൻസിയുടെയും ധനുജ ബാബുവിന്റെയും മകൻ ജിഷ്ണു മോൻസി (19) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ജനാർദ്ദനപുരം സ്വദേശി വിഷ്ണു (19), ഇടവ മൂടില്ലാവിള കല്ലിൻമേൽ വയലിൽവീട്ടിൽ സനോജ് (19) എന്നിവരെ ഗുരുതര പരിക്കുളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. വിഷ്ണുവും ജിഷ്ണുവും പുന്നമൂട് പെട്രോൾ പമ്പിൽനിന്നും പെട്രോൾ നിറച്ചശേഷം കുരയ്ക്കണ്ണി ജംങ്ഷനിലെത്തി ഹെലിപ്പാഡ് ഭാഗത്തേക്ക് പോകവെ എതിർദിശയിൽനിന്നും വന്ന ആദിത്യൻ, ആനന്ദ്ദാസ്, സനോജ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറിച്ച് വീണ ആദിത്യൻ, ആനന്ദദാസ്, ജിഷ്ണു എന്നിവർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇരു ബൈക്കുകളും അമിതവേഗതയിലായിരുന്നുവെന്ന് പറയപ്പെടുന്നു. അപകടം സംഭവിച്ച ഉടൻതന്നെ നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും വിദേശികളായ വിനോദസഞ്ചാരികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും യുവാക്കളെ വർക്കല താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.