കിഷ്കിന്ധാ കാണ്ഡത്തിലെ ‘ത്രീ വൈസ് മങ്കീസ്’ ഗാനം പുറത്ത് ‘നാമറിഞ്ഞീടാ പലതും ഉലകില്‍ നടമാടും നേരം…’;
ഓണക്കാലത്ത് തിയേറ്ററുകളില്‍ സൈലൻറ് ഹിറ്റടിച്ച് അമ്ബത് കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ച ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയിലെ ‘ത്രീ വൈസ് മങ്കീസ്’ എന്ന ഗാനം പുറത്തിറങ്ങി.
‘നാമറിഞ്ഞീടാ പലതും ഉലകില്‍ നടമാടും നേരം…’ എന്നുതുടങ്ങുന്ന ഗാനം പുതുമയുള്ള ഈണവും വരികളും ആലാപനവും ഒത്തുചേർന്നിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ വിഷ്വല്‍സുമായി ലിറിക്ക് വീഡിയോയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
ശ്യാം മുരളീധരൻറെ വരികള്‍ക്ക് മുജീബ് മജീദ് ഈണം നല്‍കി മുജീബും സത്യപ്രകാശും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗുഡ്വില്‍ എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ ജോബി ജോർജ്ജ് നിർമ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘കിഷ്കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രം ഇതിനകം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ തന്നെയാണ് താരം എന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ‘വാനരലോകം’ എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപർണ്ണ ബാലമുരളി നായികയായി എത്തിയിരിക്കുന്ന സിനിമയില്‍ വിജയരാഘവൻ സുപ്രധാന വേഷത്തിലുണ്ട്. അപ്പുപിള്ള എന്ന കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണെന്നാണ് പ്രേക്ഷകാഭിപ്രായം. ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴല്‍കള്‍ രവി, ഷെബിൻ ബെൻസണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സിനിമയിലുണ്ട്.
ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം:ഗുഡ്വില്‍ എൻറർടെയ്ൻമെൻറ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റല്‍ മാർക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടൻ, അരുണ്‍ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദില്‍ജിത്ത്.