എയർ പിസ്റ്റളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ കേസ് ; യുവാവിനെ അ‌റസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പോലീസ്

Spread the love

കോട്ടയം: എയർ പിസ്റ്റളുമായി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളൂശ്ശേരി താഴെപള്ളിൽ വീട്ടിൽ സത്യൻ മകൻ അനന്തു സത്യൻ (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കഴിഞ്ഞദിവസം ഇയാളുടെ ബന്ധുകൂടിയായ അനീഷ് തമ്പി എന്നയാളെയാണ് വീട്ടിൽ കയറി കയ്യില്‍ കരുതിയിരുന്ന എയർ പിസ്റ്റളുമായി ഭീഷണിപ്പെടുത്തിയത്.

ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു . പ്രതിക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത് റ്റി, സി.പി.ഓ മാരായ ദിലീപ് വർമ്മ, വിഷ്ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.