
യുവതിയുടെ നഗ്നഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് 10 ലക്ഷം ആവശ്യപ്പെട്ട് ഭീഷണി ; വിദേശത്തായിരുന്ന യുവാവ് പോലീസ് പിടിയിൽ
കല്‍പ്പറ്റ: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടെന്ന കേസില്‍ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി.
കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിക്കിനെ (29) ആണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം,ആഷിഖ് എത്തിയ വിവരം എയർപോർട്ട് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മേപ്പാടി സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി.
2022 ജൂണിലാണ് യുവതിയുടെ പിതാവിന്റെയും കുടുംബ സുഹൃത്തിന്റെയും നമ്ബറിലേക്ക് ആഷിക്ക് വാട്‌സ്‌ആപ്പ് വഴി നഗ്ന ഫോട്ടോ അയച്ചുകൊടുത്തത്. പത്ത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് വഴി ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എസ് എച്ച് ഒ കെ എസ് അജേഷിന്റെ നേതൃത്വത്തില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ അരവിന്ദാക്ഷൻ, ഷമീർ, ചന്ദ്രകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
