‘പിരീഡ് ഫ്രണ്ട്ലി’ ലോകത്തിനായി ഒന്നിച്ച് ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ; എൻ.എസ്.എസ് യൂണിറ്റിൻ്റെയും കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ ആർത്തവ ശുചിത്വം, മെൻസ്ട്രൽ കപ്പ് ബോധവത്കരണം നടത്തി

Spread the love

ചെമ്പുക്കാവ്: ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പിരീഡ് ഫ്രണ്ട്ലി ലോകത്തിനായി ആർത്തവ ശുചിത്വ, മെൻസ്ട്രൽ കപ്പ് ബോധവത്കരണവും നടത്തി.

എൻ.എസ്.എസ് യൂണിറ്റിൻ്റെയും, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും, സാമ്പത്തിക ചിലവ് ചുരുക്കന്നതിനും ഊന്നൽ നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. നിജി ജസ്റ്റിൻ പരിപാടിക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ പാവന റോസ്, കരുണം ട്രസ്റ്റ് ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി, എൻ.നന്ദകുമാർ, പോഗ്രാം ഓഫീസർ സെസ്സി ജോൺ, ലാമിയ എൽസ ഔസേഫ്, ഷാനുപ്രിയ കെ.എസ്, നേഹ പയസ് എന്നിവർ പ്രസംഗിച്ചു.