video
play-sharp-fill

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേർ ആക്രമണം നടത്തുമെന്ന കൊച്ചി സ്വദേശിയുടെ പേരിൽ ഭീഷണിക്കത്ത്; ‘ജോണിച്ചേട്ടാ, ഇതിനു ഞാൻ പണിതരും’; കുരുക്കാൻ ശ്രമിച്ചതെന്ന് ജോണി; പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേർ ആക്രമണം നടത്തുമെന്ന കൊച്ചി സ്വദേശിയുടെ പേരിൽ ഭീഷണിക്കത്ത്; ‘ജോണിച്ചേട്ടാ, ഇതിനു ഞാൻ പണിതരും’; കുരുക്കാൻ ശ്രമിച്ചതെന്ന് ജോണി; പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേർ ആക്രമണം നടത്തുമെന്ന കൊച്ചി സ്വദേശിയുടെ പേരിൽ ഭീഷണിക്കത്ത് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബ യൂണിറ്റിലെ തർക്കമാണ് തന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്തെഴുതാൻ പ്രേരണയായതെന്നു സംശയിക്കുന്നതായി കത്തിൽ പേരുള്ള ജോണി ജോസഫ്. ആരാണ് കത്ത് എഴുതിയത് എന്ന സംശയം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് ജോണി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

താൻ കത്ത് അയച്ചിട്ടില്ലെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ജോസഫ് അധികൃതരെ അറിയിച്ചത്. തന്നെ കുടുക്കാൻ ബോധപൂർവം ചെയ്തതാണ് ഇതെന്നാണ് ജോസഫ് പറയുന്നത്. ചെയ്ത ആളെ അറിയാമെന്നും ജോസഫ് പറഞ്ഞു. കുടുംബ യൂണിറ്റിൽ തർക്കമുണ്ടായപ്പോൾ, ജോണിച്ചേട്ടാ പണി തരും എന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. അതിനു മുമ്പും ഇയാളുമായി പ്രശ്നമുണ്ടായിരുന്നെന്ന് ജോണി പറഞ്ഞു.സംശയമുള്ള ആളുടെ കൈയക്ഷരവും കത്തിലെ കൈയക്ഷരവും തമ്മിൽ സാമ്യമുണ്ടെന്നും അവർ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തിൽ തന്റെ പേരും ഫോൺ നമ്പറുമാണ് വച്ചിട്ടുള്ളത്. ഈ നമ്പർ താൻ കുറെക്കാലമായി ഉപയോ​ഗിക്കുന്നില്ല. പൊലീസിനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. താൻ ആർക്കും ഇതുവരെ പോസ്റ്റ് കാർഡിൽ കത്ത് എഴുതിയിട്ടില്ല. കൈയക്ഷരവും പൊലീസിനെ കാണിച്ചെന്ന് ജോണി പറഞ്ഞു.

സംശയിക്കുന്നയാളുടെ കൈയക്ഷരം തന്നെയാണ് കത്തിലുള്ളതെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ജോണി പറഞ്ഞു.