video
play-sharp-fill
അജ്ഞാതന്റെ വിളയാട്ടം : ഉറക്കം നഷ്ടപ്പെട്ട് പുരുഷന്മാർ : സംശയാസ്പദമായി പിടികൂടിയ ഒരാളെ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ വെറുതെ വിട്ടു

അജ്ഞാതന്റെ വിളയാട്ടം : ഉറക്കം നഷ്ടപ്പെട്ട് പുരുഷന്മാർ : സംശയാസ്പദമായി പിടികൂടിയ ഒരാളെ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ വെറുതെ വിട്ടു

സ്വന്തം ലേഖകൻ

തൊട്ടിൽപ്പാലം: രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം മൂലം ആശങ്കയിലായിരിക്കുകയാണ് കാവിലുമ്പാാറയിലെ ചീത്തപ്പാട്, ആശ്വാസി, നാഗംപാറ ഭാഗങ്ങളിലെ ജനങ്ങൾ. സ്ത്രീകളെയും കുട്ടികളെയുമാണ് അജ്ഞാതൻ വട്ടം കറക്കുന്നത്. വീട്ടിലെ പുരുഷന്മാർക്കാകട്ടെ ഉറക്കമില്ലാ രാത്രികളാണ് ഈ അജ്ഞാതൻ സമ്മാനിച്ചിരിക്കുന്നത്.

 

രാത്രിയിൽ വീടിനു പുറത്തിറങ്ങുന്ന സ്ത്രീകളെ പാത്തിരുന്ന് മുഖത്തടിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. വീട്ടിലെ മെയിൻസ്വിച്ച് ഓഫാക്കുക, വാതിലിൽ മുട്ടുക, അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക, വീടിന് പരിസരത്ത് മലമൂത്രവിസർജനം നടത്തുക തുടങ്ങിയ സംഭവങ്ങളാണ് ഇതുവരെ നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്ന് നാട്ടുകാർ ഇയാളെ കൈയോടെ പിടികൂടാൻ രാത്രിയിൽ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. നാടിനെ വിറപ്പിക്കുന്ന അജ്ഞാതനെന്ന സംശയത്തിൽ കഴിഞ്ഞ ദിവസം വയനാട് റോഡിൽ യുവാവിനെ നാട്ടുകാർ പിടികൂടി തൊട്ടിൽപ്പാലം പോലീസിന് കൈമാറുകയുണ്ടായി. പിന്നീട് ഇയാൾ നിരപരാധിയാണെന്ന് തെളിഞ്ഞതിനാൽ വിട്ടയക്കുകയായിരുന്നു.