
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് താക്കീത്.
കുടുംബശ്രീയുടെ പരിപാടിയിൽ പങ്കെടുത്ത് എന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.കഴിഞ്ഞദിവസം പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി തോമസ് ഐസക് സർക്കാർ സംവിധാനങ്ങൾ ദുരൂപയോഗം ചെയ്യുന്നു എന്ന് കടുത്ത രീതിയിൽ വിമർശിച്ചിരുന്നു.സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്ന് കടുത്ത താക്കീത് ആണ് നൽകിയിരിക്കുന്നത്.