പ്രശസ്ത കാരിക്കേച്ചറിസ്റ്റ് തോമസ് ആന്റണി അന്തരിച്ചു
സ്വന്തം ലേഖിക
കോട്ടയം : പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ കോട്ടക്കൽ വെച്ചായിരുന്നു അന്ത്യം.
ചിത്രകലാ പരിഷത്ത് കോട്ടക്കൽ നടത്തുന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കാൻ സ്വദേശമായ കോട്ടയത്തു നിന്ന് എത്തിയ അദ്ദേഹത്തിന് രാത്രിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മെട്രോ വാർത്ത എക്സിക്യൂട്ടീവ് ആർട്ടിസ്റ്റാണ്. ദീർഘകാലം ദീപിക ദിനപ്പത്രത്തിൽ സേവനമനുഷ്ഠിച്ച തോമസ് ആന്റണി കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോമസ് ആന്റണിയുടെ വിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അഗാധമായ ദു:ഖം രേഖപ്പെടുത്തി. കാരിക്കേച്ചർ രംഗത്ത് അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം കാരിക്കേച്ചറിൽ കേരളത്തിന്റെ യശസ് ഉയർത്തിയ അപൂർവ്വ വ്യക്തിത്വമാണെന്ന് അനുശോചനം രേഖപ്പെടുത്തികൊണ്ട് കാർട്ടൂൺ അക്കാദമി അറിയിച്ചു.