video
play-sharp-fill

Tuesday, May 20, 2025
Homeflashകോട്ടയത്ത് ആറിടത്തും തോമസ് ചാഴികാടന് തന്നെ ലീഡ്: പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ പി.സി തോമസ്; അഞ്ചാം ...

കോട്ടയത്ത് ആറിടത്തും തോമസ് ചാഴികാടന് തന്നെ ലീഡ്: പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ പി.സി തോമസ്; അഞ്ചാം സ്ഥാനത്ത് നോട്ട

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ വൻ മുന്നേറ്റത്തിൽ ഒപ്പം പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടന്റെ ഭൂരിപക്ഷം 100068 വോട്ടിൽ എത്തി. 95..91 ശതമാനം വോട്ട് പോൾ ചെയ്തപ്പോൾ, 402591 വോട്ടാണ് തോമസ് ചാഴികാടൻ നേടിയിരിക്കുന്നത്. എതിർ സ്ഥാനാർത്ഥിയായ വി.എൻ വാസവന് 302523 വോട്ടാ്ണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസിന് 146574 വോട്ടാണ് നേടിയത്. നാലാം സ്ഥാനത്ത് എത്തിയ ബിഎസ്പി സ്ഥാനാർഥി ജിജോ ജോസഫിന് 6942 വോട്ടാണ് ലഭിച്ചത്. നോട്ടയ്ക്ക് അഞ്ചാം സ്ഥാനമുണ്ട്. 6864 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്.
കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ആറിലും യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനാണ് ലീഡ് ലഭിച്ചത്. വൈക്കത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് നഷ്ടമായത്.
പിറവം
ചാഴികാടൻ – 66192
വി.എൻ വാസവൻ – 57088
പി.സി തോമസ് – 22772
നോട്ട – 1629
പാലാ
തോമസ് ചാഴികാടൻ – 58298
വി.എൻ വാസവൻ – 28268
പി.സി തോമസ് – 22370
നോട്ട – 752
കടുത്തുരുത്തി
തോമസ് ചാഴികാടൻ – 51385
വി.എൻ വാസവൻ – 30655
പി.സി തോമസ് – 15408
നോട്ട – 726
വൈക്കം
വി.എൻ വാസവൻ – 56476
തോമസ് ചാഴികാടൻ – 47256
പി.സി തോമസ് – 21871
നോട്ട – 1055
ഏറ്റുമാനൂർ
തോമസ് ചാഴികാടൻ – 55356
വി.എൻ വാസവൻ – 46911
പി.സി തോമസ് – 20112
നോട്ട – 872
കോട്ടയം
തോമസ് ചാഴികാടൻ – 54831
വി.എൻ വാസവൻ – 40864
പി.സി തോമസ് – 21564
നോട്ട – 836
പുതുപ്പള്ളി
തോമസ് ചാഴികാടൻ – 63811
വി.എൻ വാസവൻ – 38484
പി.സി തോമസ് – 20911
നോട്ട – 927
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments