
ഇടുക്കി:തൊടുപുഴയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ്. യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിപ്പിച്ചു തുടങ്ങി.
പി ജെ ജോസഫ് തന്നെയാണ് വാർത്താക്കുറിപ്പിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെയാണ് സ്ഥാനാര്‍ത്ഥി.
ചങ്ങനാശ്ശേരിയിൽ വിനു ജോബും തിരുവല്ലയിൽ വർഗീസ് മാമനും കോതമംഗലത്ത് ഷിബു തെക്കുമ്പുറവും പോരാട്ടത്തിനിറങ്ങും. കുട്ടനാട് മണ്ഡലത്തിൽ റെജി ചെറിയാനാണ് സ്ഥാനാർഥി. കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയിലാണ് കേരള കോൺഗ്രസിനായി കളത്തിലിറങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


