തൊടുപുഴയിൽ നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയിൽ; ഇടുക്കിഎ ആര്‍ ക്യാമ്പിലെ പോലീസുകാരനൊപ്പം ലഹരി മരുന്നു വില്‍പ്പന നടത്തിയ കേസിലെ പ്രതി ഷംനാദും കൂട്ടാളിയുമാണ് പിടിയിലായിരിക്കുന്നത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: ല്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് പേര്‍ തൊടുപുഴയില്‍ എക്സൈസിന്റെ പിടിയില്‍. മഞ്ഞള്ളൂർ തൈപ്പറമ്പിൽ അൻസിഫ് അൻസാർ, പെരുമ്പള്ളിച്ചിറ ഷംനാദ് ഷാജി എന്നിവരാണ് പിടിയിലായത്. ഇതില്‍ ഷംനാദ് ഇടുക്കിഎ ആര്‍ ക്യാന്പിലെ പോലീസുകാരനോപ്പം ലഹരി മരുന്നു വില്‍പ്പന നടത്തിയ കേസിലെ പ്രതിയാണ്.

ലഹരി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ സ്ട്രൈക്കിങ് ഫോഴ്സ് നടത്തിയ പരിശോധനക്കിടെയാണ് പിടിയിലാകുന്നത്. രൂപമാറ്റം വരുത്തിയ വാഹനത്തിന്‍റെ രഹസ്യഅറയില്‍ നിന്നാണ് 72 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ റിമാന്‍റു ചെയ്തു. വില്‍പ്പനക്ക് കൊണ്ടുവന്നതെന്നാണ് ഇരുവരും നല്‍കിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ കണ്ടെത്താനായുള്ള അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.