video
play-sharp-fill
തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം പരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ

തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം പരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ

സ്വന്തം ലേഖിക

കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ.

കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ഐഎ പരിതോഷികം പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്നത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.

2010 ല്‍ ആണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫ്ന്റെ കൈവെട്ടുന്നത്.

11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.