കക്കുകളി നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനം; കമ്യൂണിസ്റ്റ് സംഘടനകള്‍ നല്‍കുന്ന പ്രചരണം അപലപനീയം; ആഞ്ഞടിച്ച് കെസിബിസി

കക്കുകളി നാടകം സാംസ്‌കാരിക കേരളത്തിന്‌ അപമാനം; കമ്യൂണിസ്റ്റ് സംഘടനകള്‍ നല്‍കുന്ന പ്രചരണം അപലപനീയം; ആഞ്ഞടിച്ച് കെസിബിസി

സ്വന്തം ലേഖകൻ

തൃശൂര്‍: അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി.

ചരിത്രത്തെ അപനിര്‍മ്മിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും വാര്‍ത്തകുറിപ്പില്‍ കെസിബിസി വ്യക്തമാക്കി. എത്രയും വേഗം നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണം. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ കമ്മ്യുണിസ്റ്റ് സംഘടനകള്‍ നാടകത്തിനു നല്‍കുന്ന പ്രചാരണം അപലപിക്കപ്പെടേണ്ടതാണ്.നാടകത്തിനെതിരെ തൃശൂര്‍ അതിരൂപത ഇടവകകള്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

നാടകം ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യമായി ചിത്രീകരിക്കുന്നതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുകയാണ് നാടകമെന്നും സഭ ആരോപിക്കുന്നു.

ഫ്രാന്‍സിസ് നൊറോണയുടെ കഥയുടെ നാടകാവിഷ്കാരമാണ് കക്കുകളി. അന്താരാഷ്ട്ര നാടകോത്സവത്തിലും ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും നാടകം അവതരിപ്പിച്ചിരുന്നു. എന്നാല്‍, പൊതുഖജനാവില്‍ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവവിശ്വാസത്തേയും സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് അതിരൂപതയുടെ വാദം.

Tags :