video
play-sharp-fill

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സർക്കിൾ ഇൻസ്‌പെക്ടറും പ്രതിയായി; തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടറെ കേസിൽ കുടുക്കിയത് കോൺഗ്രസ് നേതാക്കൾ

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സർക്കിൾ ഇൻസ്‌പെക്ടറും പ്രതിയായി; തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടറെ കേസിൽ കുടുക്കിയത് കോൺഗ്രസ് നേതാക്കൾ

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ സിഐ എൻ ജി ശ്രീമോനെതിരെയാണ് തൊടുപുഴ സി ജെ എം കോടതി കേസെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തി എന്ന സംഭവത്തിൽ ഒരു പോലീസ് ഓഫീസർക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.
സാമൂഹ്യ മാധ്യമങ്ങളെ അപക്വമായി കൈകാര്യം ചെയ്ത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സംഭവങ്ങളിൽ പോലീസ് കേസെടുക്കുന്നത് സംസ്ഥാനത്ത് പതിവാണ്. ഇത്തരത്തിൽ ദിവസം തോറും നൂറുകണക്കിന് കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.

എന്നാൽ സി ഐ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. തൊടുപുഴയിലെ കോൺഗ്രസ് നേതാക്കളെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. പേഴ്‌സണൽ നമ്പറിലെ വാട്‌സ്ആപ് വഴി പോലീസ് ന്യൂസ് എന്ന ഗ്രൂപ്പിലൂടെ കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കെ എസ് യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ, ഡി സി സി ജനറൽ സെക്രട്ടറി ജിയോ മാത്യു, ജാഫർ ഖാൻ എന്നിവർക്കെതിരെ പോലീസ് ന്യൂസ് ഗ്രൂപ്പിലൂടെ അപകീർത്തികരമായ പ്രചരണം നടത്തിയെന്നായിരുന്നു കേസ്. സി ഐയോട് നവം. 19 ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കേസിൽ ചൂണ്ടിക്കാട്ടുന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ താൻ അംഗമല്ലെന്നാണ് സി ഐയുടെ നിലപാട്. പക്ഷേ, സംസ്ഥാനത്ത് ആദ്യമായി സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ കേസിൽ ഒരു പോലീസ് ഓഫീസർ തന്നെ കേസിൽ പ്രതിയായി മാറിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group