പാചകവാതക പ്രതിസന്ധി: തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി

Spread the love

ഇടുക്കി: എല്‍പിജി ക്ഷാമം രൂക്ഷമായതോടെ തൊടുപുഴയിലെ നഗരസഭ ശ്മശാനത്തിന്‍റെ പ്രവർത്തനം നിർത്തി.

video
play-sharp-fill

ശാന്തിതീരം നഗരസഭാ ശ്മശാനമാണ് എല്‍പിജി പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തിയത്.

ശവസംസ്കാരത്തിനായി ഒരു ബോഡിക്ക് ഒരു സിലിണ്ടറാണ് വേണ്ടി വരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് പ്രവർത്തനം നിർത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സമീപ പഞ്ചായത്തുകള്‍ അടക്കം ആശ്രയിക്കുന്ന ഈ ശ്മശാനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടല്‍ തേടി നഗരസഭ ഭരണസമിതി ജില്ല കളക്ടർക്ക് കത്തയച്ചു.