play-sharp-fill
ഡോക്ടർ മായാരാജ് സ്ഥിരം കൈക്കൂലിക്കാരി :സമാന പരാതികൾ മുൻപും റിപ്പോർട്ട്‌ ചെയ്തിട്ടും കൈക്കൂലി വാങ്ങിക്കൂട്ടി ;ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയോട് 5000 രൂപ കൈക്കൂലി വാങ്ങിയ  ഗൈനക്കോളജിസ്റ്റ്  വിജിലന്‍സ് പിടിയിൽ; പട്ടുമെത്തയിൽ കിടന്നുറങ്ങുന്ന ഡോക്ടർക്ക് ഇനി അഴിയെണ്ണാം

തൊടുപുഴ:തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഗൈനക്കോളജിസ്റ്റ് മായ രാജ് സ്ഥിരം കൈക്കൂലിക്കാരിയെന്ന് റിപ്പോർട്ട്‌.

ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ യുവതിയോട് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള യുവതിയുടെ പരാതിയിന്മേലാണ് വിജിലന്‍സ് നടപടി.

യുവതിയുടെ ഗര്‍ഭപാത്രത്തിനു അസുഖമായി സമീപിച്ചപ്പോള്‍ തന്നെ ആദ്യപടിയായി 500 രൂപാ ഫീസ് ചോദിച്ചു വാങ്ങിയിരുന്നു. തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞ് അതിന്‍്റെ ഫീസായി 5000 രൂപാ വേണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടനെ ഇവരുടെ ഭര്‍ത്താവ് വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഇതിന്‍ പ്രകാരം വിജിലന്‍സ് നല്‍കിയ 5000 രൂപയുമായി ഡോക്ടറുടെ വീട്ടിലെത്തിയ യുവതി രൂപാ നല്‍കി. മറഞ്ഞിരുന്ന വിജിലന്‍സ് ഉദ്യേഗസ്ഥരെത്തി ആ സമയം പിടികൂടുകയുമായിരുന്നു.

കോട്ടയം വിജിലന്‍സ് എസ് പി, വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി വിജിലന്‍സ് ഡി വൈ എസ് പി ഷാജു ജോസ്, സിഐ മാരായ ഡിപ്സൺ തോമസ്, മഹേഷ് പിള്ള, കെ ആർ കിരൺ , എസ് ഐ മാരായ സ്റ്റാൻലി തോമസ്, ഷാജികുമാർ , സിപിഒ മാരായ രഞ്ജിനി, ജാൻസി , അരുൺ രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.