
തൊടുപുഴ മാനത്തൂരിൽ നാല് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
തൊടുപുഴയ്ക്ക് സമീപം മാനത്തൂരിൽ 4 കാറുകൾ തമ്മിൽ കൂട്ടിന്ന്യി ടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മാനത്തൂർ സ്കൂൾ ജംഗ്ഷനിൽ രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. കോട്ടയത്തെ ഉത്സവം കൂടിയിട്ട് തിരിച്ച് കഞ്ഞിക്കുഴിയ്ക്ക് മടങ്ങും വഴി നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മൂന്നു കാറുകളെ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
Third Eye News Live
0