play-sharp-fill
തൊടുപുഴയിൽ വിവാഹലോചനയുമായി ചെന്ന യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

തൊടുപുഴയിൽ വിവാഹലോചനയുമായി ചെന്ന യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: വിവാഹലോചനയുമായി ചെന്ന യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന് പരാതി. മണക്കാട് സ്വദേശിയായ 26 കാരനാണ് വിവാഹാലോചനയുമായി ചെന്ന ശേഷം യുവതിയുടെ പിതാവിനെ മർദ്ദിച്ചത്. ഇയാൾക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

മണക്കാടുള്ള പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വിവാഹാഭ്യർത്ഥനയുമായി എത്തി. പെൺകുട്ടി വീട്ടിലില്ലാത്തതിനാൽ ബെംഗ്ളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു തരണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ, വീട്ടുകാർ വിസമ്മതിച്ചു. എങ്കിൽ പെൺകുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ച് നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വഴക്കായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പെൺകുട്ടിയുടെ അച്ഛനെ ഇയാൾ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ യുവാവിന് മർദനമേറ്റെന്ന പരാതിയും ഉയരുന്നുണ്ട്.