play-sharp-fill
“തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങൽ തുടർക്കഥയാകുന്നു” ഇന്ന് ലിഫ്റ്റിൽ അകപ്പെട്ടത് രോഗി അടക്കം ആറ് പേർ, ഈ മാസത്തിനിടെ ലിഫ്റ്റ് പണി മുടക്കുന്നത് മൂന്നാം തവണ, ഇവരെ പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

“തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങൽ തുടർക്കഥയാകുന്നു” ഇന്ന് ലിഫ്റ്റിൽ അകപ്പെട്ടത് രോഗി അടക്കം ആറ് പേർ, ഈ മാസത്തിനിടെ ലിഫ്റ്റ് പണി മുടക്കുന്നത് മൂന്നാം തവണ, ഇവരെ പുറത്തെടുത്തത് ഒന്നര മണിക്കൂറിന് ശേഷം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയും ഒപ്പമുള്ളവരും വീണ്ടും ലിഫ്റ്റിൽ കുരുങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്ന ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റിൽ കുരുങ്ങിയത്. നീണ്ട ഒന്നര മണിക്കൂർ നേരത്തെ പരിശ്രമഫലമായാണ് ലിഫ്റ്റിൽ നിന്ന് കുരുങ്ങിയവരെ പുറത്തിറക്കാൻ സാധിച്ചത്‌.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയിലെ ജീവനക്കാരെത്തിയാണ് ലിഫ്റ്റിൽ അകപ്പെട്ടവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചർ ലിഫ്റ്റിന്‍റെ വാതിലിൽ തട്ടിയ ശേഷമാണ് വാതിൽ തുറക്കാൻ കഴിയാതെയായത്. മെഡിക്കൽ കോളേജിൽ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് തകരാർ സംഭവിച്ചത്.

ഇതാദ്യമായി അല്ല ഇങ്ങനെ ഒരു സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടാകുന്നത് ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗികള്‍ കുടുങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുൻപ് ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു .ശനിയാഴ്ച കുടുങ്ങിയ ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലർച്ചെ ആറുമണിക്കാണ്. 42 മണിക്കൂർ നേരമാണ് ഇദ്ദേഹം ലിഫ്റ്റിൽ അകപ്പെട്ടത്.

ഈ സംഭവത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സര്‍ക്കാര്‍ ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം വനിത ഡോക്ടറും രോഗിയും ബന്ധവും 20 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു.