
കൊച്ചി: തിരുവാങ്കുളത്തെ പതിനാറുകാരിയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതാണ് അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നത്.
ഏറെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് തുറന്നുപരിശോധിച്ചെങ്കിലും ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് അടക്കമുള്ള ചാറ്റുകൾ മുഴുവൻ ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതുമൂലം നിർണായക വിവരങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
ജനുവരി 27നാണ് തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16), പ്ലസ് വൺ വിദ്യാർത്ഥിനി, ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


