video
play-sharp-fill

ഇല്ലാക്കഥകള്‍ മെനഞ്ഞവര്‍ക്ക് യൂത്ത് ലീഗ് നല്‍കിയത് ചുട്ട മറുപടി; തിരുവഞ്ചൂര്‍ യൂത്ത് ലീഗ് ഇനാം കൗണ്ടര്‍ ശ്രദ്ധേയമായി

ഇല്ലാക്കഥകള്‍ മെനഞ്ഞവര്‍ക്ക് യൂത്ത് ലീഗ് നല്‍കിയത് ചുട്ട മറുപടി; തിരുവഞ്ചൂര്‍ യൂത്ത് ലീഗ് ഇനാം കൗണ്ടര്‍ ശ്രദ്ധേയമായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: 32000 പെണ്‍കുട്ടികളെ മതം മാറ്റി വിദേശത്തേക്ക് കടത്തി എന്ന് പ്രചരിപ്പിച്ച് കേരളത്തെ അപമാനിച്ചവര്‍ തെളിവ് കൊണ്ടുവന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കാം എന്ന യൂത്ത് ലീഗ് വെല്ലുവിളി ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ ആരോപണമുന്നയിച്ചവര്‍ മാപ്പ് പറയണമെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് ഒരു കോടി ഇനാം കൗണ്ടര്‍ തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മഹിതമായ പാരമ്പര്യവും സമാധാനന്തരീക്ഷവും തകര്‍ക്കുന്ന സംഘ് പരിവാര്‍ അജണ്ട ഒറ്റക്കെട്ടായ് നിന്ന് ചെറുത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 11 മുതല്‍ 5 വരെ കൗണ്ടര്‍ പ്രവര്‍ത്തിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അമീര്‍ ചേനപ്പാടി സ്വാഗതം പറഞ്ഞു.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.പി. നാസര്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാല്‍ റഷീദ്, നേതാക്കളായ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, അജി കൊറ്റമ്പടം, പി.പി മുഹമ്മദ് കുട്ടി, അസീസ് കുമാരനല്ലൂര്‍, എം.എം.ഖാലിദ്, റ്റി.എ നിഷാദ്, അബ്‌സാര്‍ മുരിക്കോലി, ഷബീര്‍ ഷാജഹാന്‍, സുനില്‍ മഠത്തില്‍,മാഹിന്‍ കടുവാമുഴി, റാസി പുഴക്കര, കെ.എച്ച് ലത്തീഫ്, ഫരീത് ഖാന്‍,കെ.ഐ ഷാജഹാന്‍, സോമന്‍ പുതിയത്ത്, എന്‍.കെ.മുഹമ്മദ് ജലീല്‍, മുഹമ്മദ്‌റഫീഖ് ഹാജി, സൈനുല്ലാബ്ദീന്‍ പാറത്തോട്, അല്‍ഫാജ് ഖാന്‍, ഷിബു ഹംസ, സക്കീര്‍ചങ്ങംപള്ളി, അബ്ദുള്ള മുഹ്‌സിന്‍, മുഹമ്മദ് നസീം എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഷമീര്‍ തലനാട് നന്ദി പറഞ്ഞു.