പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളം, അതില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെ; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലുടെ വിവാദ നായികയായ ബിന്ദു അമ്മിണി കേരളം വിടുന്നു.
സ്വന്തം ലേഖകൻ
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലുടെ വിവാദ നായികയായ ബിന്ദു അമ്മിണി കേരളം വിടുന്നു. നിലവിൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളജിലെ ഗസ്റ്റ് ലക്ച്ചറർ ആയിരുന്ന ബിന്ദു, ഇനി പുതിയ തട്ടകമായ തെരഞ്ഞെടുക്കുന്നത് ഡൽഹിയാണെന്നാണ് അറിയുന്നത്. കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലുടെ സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളം വിട്ടുപോകാൻ ഒരുപാട് കാരണങ്ങൾ ഉണ്ട് എന്നാൽ കേരളത്തിൽ നിൽക്കാൻ ഒന്നു പോലും ഇല്ല.
ഇണങ്ങിയവരോടും, പിണങ്ങിയവരോടും തെറിവിളിക്കുന്നവരോടും ആക്രമിച്ചവരോടും സ്നേഹം, നിലപാടുകൾ സൂക്ഷിച്ചു കൊണ്ട് തന്നെ.
പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളം.അതില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയെന്നാണ് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബിമലയിലെ സ്ത്രീ പ്രവേശനത്തിനുശേഷം അടിക്കടി ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയായിരുന്നു. ബസ്സിലും ഓട്ടോയിലും പാർക്കിലും ബീച്ചിലുമൊക്ക, ശബരിമലയിൽ കയറിയതിന്റെ പേരിൽ അവർ പരിഹസിക്കയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നിട്ടും അവർ ധീരമായി തന്റെ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ഇതിനെല്ലാം കാരണക്കാരായ പിണറായി വിജയൻ സർക്കാറും സിപിഎമ്മുമാവട്ടെ ബിന്ദു അമ്മിണിയെ പുർണ്ണമായി തഴയുകയും ചെയ്തു.
ശബരിമല സ്ത്രീ പ്രവേശനത്തിനുശേഷം ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളിലൂടെയാണ് ബിന്ദു അമ്മിണി കടന്നുപോയത്. 2019 നവംബർ 26 നു കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസ് വളപ്പിലാണ് ബിന്ദു അമ്മിണിക്കെതിരെ ഹിന്ദുത്വ നേതാവായ ശ്രീനാഥ് മുളക് സ്പ്രേ അടിച്ചത്. ഈ കേസിൽ എറണാകുളത്തെ ബിജെപി നേതാവ് സി ജി രാജഗോപാൽ, ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെയും പരാതി ഉണ്ടായിരുന്നു.
കർഷകസമരത്തിൽ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് അശ്ലീലപരാമർശം നടത്തിയത് ബിജെപി വക്താവായ സന്ദീപ് വാര്യരുടെ പിതാവായ ഗോവിന്ദവാര്യരുടെ അക്കൗണ്ടിൽ നിന്നായിരുന്നു. ശക്തമായ വിമർശനമുയർന്നതിനെ തുടർന്നാണ്് പോസ്റ്റ് പിൻവലിച്ച് പ്രൊഫൈൽ ലോക്ക് ചെയ്തത്.
ഇവിടെ വരുന്ന സ്ത്രീകൾക്ക് സ്വന്തം ഇടമായി കണ്ടു പരിമിതമായ സൗകര്യങ്ങളിൽ നിൽക്കാവുന്നതാണ്. സ്വന്തം വീട് പോലെ.ലൈബ്രറി കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ബുക്കുകൾ നൽകാൻ താല്പര്യ മുള്ളവർക്ക് നൽകാവുന്നതാണ്. ഒരു അലമാര കൂടി അത്യാവശ്യമാണ്. വയനാട് മില്ലുമുക്കിനടുത്തു സ്ഥിതി ചെയ്യുന്ന ഷീ പോയിന്റിൽ സമയം ചെലവിടുകയും പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ളവർക്ക് സ്വാഗതം.”- പോസ്റ്റിൽ ബിന്ദു ചൂണ്ടിക്കാട്ടുന്നു.