ഡോ. ഭിം റാവു അംബേദ്‌കർ ഗ്ലോബൽ ഫൗണ്ടേഷൻ 2024ലെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക്

ഡോ. ഭിം റാവു അംബേദ്‌കർ ഗ്ലോബൽ ഫൗണ്ടേഷൻ 2024ലെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക്

Spread the love

കോട്ടയം: ഡോ. ഭിം റാവു അംബേദ്‌കർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രഥമ 2024 ലെ മികച്ച നിയമസഭാ സാമാജികനുള്ള അവാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണന്.

മണ്ഡലത്തിൻ്റെ സമഗ്ര വികസന സംഭാവനക്ക് കോട്ടയത്ത് വച്ച് നടന്ന ഫൗണ്ടേഷൻ്റെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ച് നാഷണൽ ജനറൽ സെക്രട്ടറി ബിനു കെ പി യും സംസ്ഥാന പ്രസിഡൻ്റ് അഡ്വ. മജേഷ് കാഞ്ഞിരപ്പള്ളിയും ചേർന്ന് അവാർഡ് നൽകി.

പത്തനംത്തിട്ട ജില്ലാ കൺസ്യൂമർ കമ്മീഷൻ മുൻ പ്രസിഡൻ്റ് അഡ്വ: പി. സതീഷ് ചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യാവകാശ സംരക്ഷണത്തിനും ഭരണഘടന സംരക്ഷണം, കൃഷി, മൃഗസംരക്ഷണം, സാങ്കേതികവിദ്യയുടെ പ്രോത്സാഹനം, ദുരന്ത നിവാരണം , വിദ്യാഭ്യാസം തൊഴിൽ ഊർജ്ജ സംരക്ഷണം, ജല സംരക്ഷണം, സ്ത്രീ സുരക്ഷ, കലാകായികരംഗ സംരക്ഷണം നിയമ സാക്ഷരത തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കേരള സംസ്ഥാന കമ്മിറ്റി രൂപികരണം യോഗത്തിൽ വച്ച് ഫൗണ്ടേഷൻ ഗ്ലോബൽ വനിതാ പ്രസിൻ്റ് ഡോ.അനിതാ എബ്രഹാം (യു.എസ്), നാഷണൽ വൈസ് പ്രസിഡൻ്റ് കെ.പി അബ്ദുൾ കരിം നാഷണൻ ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, ഹുമൻ റൈറ്റ്സ് സ്റ്റേറ്റ് ഡയറക്ടർ മജുകുമാർ, മൈനോരിറ്റി സെൽ നാഷണൽ പ്രസിഡൻ്റ് സുന്നു കുര്യൻ, സ്റ്റേറ്റ് ജോയിൻ്റ് ഡയറക്ടർ ശ്രീകുമാർ, നാഷണൽ ഡയറക്ടർ സതീഷ് ചന്ദ്രൻ, കോട്ടയം ജില്ലാ കൺസ്യൂമർ കമ്മീഷൻ മുൻ മെമ്പർ രേണു പി.ഗോപാലൻ തുടങ്ങിയവരെ യോഗത്തിൽ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ സഹകരണത്തോടെ വയനാട്ടിൽ 16 ഏക്കർ സ്ഥലത്ത് സ്വകാര്യ പങ്കാളിത്തത്തോടെ അംബേദ്കർ ഫൗണ്ടേഷൻ തുടങ്ങുന്ന സ്പോർട്സ് സ്കൂളിന് വിദേശമലയാളി നിക്ഷേപം ഉറപ്പു വരുത്തും എന്ന് യു.എസ് നിന്ന് എത്തിയ ഗ്ലോബൽ വനിതാ പ്രസിഡൻ്റ് ഡോ. അനിതാ എബ്രഹാം അറിയിച്ചു.