സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ വകുപ്പ് പൂർണ പരാജയമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ; കേരളത്തിലെത്തുന്നത് സുനാമി ചിക്കൻ; എഫ് ഐ ആർ ശരിയായ രീതിയിൽ പരിശോധിക്കണം; രശ്മിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
സ്വന്തം ലേഖകൻ
കേരളത്തിൽ അക്രഡിറ്റേഷൻ ഉള്ള എത്ര മൈക്രോ ബിയോളജി ലാബുകൾ ആണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.വിലകുറഞ്ഞ സുനാമി ചിക്കൻ എത്തിച്ചു വ്യാപകമായ വിൽപ്പന ആണ് കേരളത്തിൽ നടത്തുന്നത്.
ഭക്ഷ്യവിഷബാധയേറ്റ് രശ്മി മരിച്ചിട്ടും സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.എഫ്ഐആറിൽ പോലും ഭക്ഷ്യവിഷബാധയേറ്റ് മരണം എന്ന് എഴുതിയിട്ടില്ല.എഫ്ഐആർ ശരിയായ രീതിയിൽ പരിശോധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലന്ന് കുറ്റകരമായ വീഴ്ച ആണ് .ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് തന്റെ അന്വേഷണത്തിൽ 14 പേരാണ് ആശുപത്രിയിൽ കഴിയുന്നത് എന്നും തിരുവഞ്ചൂർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശക്തമായ അന്വേഷണമാണ് ഈ സംഭവത്തിൽ വേണ്ടതെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
മരിച്ച രശ്മിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം
നിയമം നിയമത്തിന്റെ വഴി പോകണം നിയമത്തെ വഴിതെറ്റിക്കാനോ, നിയന്ത്രിക്കാനോ ശ്രമിക്കാതെ കുറ്റക്കരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ കോട്ടയത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു