play-sharp-fill
ക്രിസ്മസ് പുതുവത്സര ഫെയറിൽ  സപ്ലൈകോയ്ക്ക് 92 കോടിയുടെ വില്‍പ്പന; ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഡിസംബര്‍ 31ന്; സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍ മാത്രമായി നടന്നത് 73 ലക്ഷത്തിലധികം രൂപയുടെ വില്പന

ക്രിസ്മസ് പുതുവത്സര ഫെയറിൽ സപ്ലൈകോയ്ക്ക് 92 കോടിയുടെ വില്‍പ്പന; ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഡിസംബര്‍ 31ന്; സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍ മാത്രമായി നടന്നത് 73 ലക്ഷത്തിലധികം രൂപയുടെ വില്പന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ഫെയറിൽ സംസ്ഥാനത്തെ സപ്ലൈകോയ്ക്ക് 92 കോടിയുടെ വില്‍പ്പന. ഡിസംബര്‍ 21 മുതല്‍ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും നടന്ന വില്‍പ്പനയുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്.

18,50,229 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഈ കാലയളവില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകള്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ക്രിസ്മസ് പുതുവത്സര ഫെയറുകളായി പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഡിസംബര്‍ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്നേദിവസം നടന്നു.

ചെലവായ സബ്‌സിഡി സാധനങ്ങളുടെ അളവ് ഇങ്ങനെ: ചെറുപയര്‍ 374552 കിലോ, കടല 335475, അരി (മട്ട, കുറുവ, ജയ) 4653906, പച്ചരി149216, മല്ലി 212255, മുളക് 250568, പഞ്ചസാര 1239355, തുവരപ്പരിപ്പ് 333416, ഉഴുന്ന് 605511, വന്‍പയര്‍ 208714 , ശബരി വെളിച്ചെണ്ണ 421553 ലിറ്റര്‍.