play-sharp-fill
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ എത്തിക്കണം; തിരുവഞ്ചൂർ

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ എത്തിക്കണം; തിരുവഞ്ചൂർ

സ്വന്തം ലേഖകൻ

കൊല്ലാട് : കോട്ടയം മുൻസിപ്പാലിറ്റി വിജയപുരം പഞ്ചയാത്ത്, പനച്ചിക്കാട് പഞ്ചായത്ത്, എന്നീ പ്രദേശങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറുകയും കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും, കൃഷി നാശം ഉണ്ടാവുകയും ചെയ്തു. വീടുകളിൽ വെള്ളം കയറുകയും, റോഡുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു.

വീടുകൾ പോയവർക്കും കൃഷി നഷ്ട്ടപെട്ടവർക്കും ധനസഹായം നൽകണമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണം എന്നും ഗവൺമെൻറ് അടിയന്തര നടപടികൾ സ്വീകരിക്കണം എന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം എന്നും എം.ൽ.എ. കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ നൽകിക്കൊണ്ട് സംസാരിക്കുവായിരുന്നു എം.എൽ.എ മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് ജെസ്സി ചാക്കോ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഗിരിജ തുളസീധരൻ, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ റോയ് മാത്യു, ഡോക്ടർ ജോർജ് ഇട്ടിച്ചെറിയ, എസ്.എൻ.ഡി.പി. യൂണിയൻ മെമ്പർ രാജേന്ദ്രൻ വാലയിൽ, പഞ്ചായത്ത് മെമ്പർമാരായ തങ്കമ്മ മാർക്കോസ്, ടി.ടി.ബിജു, ഉദയകുമാർ, ഭാരവാഹികളായ കുരിയൻ വർക്കി, ജയൻ ബി.മഠം, ജോർജുകുട്ടി, തമ്പാൻ കുരിയൻ വർഗീസ്, രഘുനാഥൻ നായർ, വത്സല അപ്പു, ശശികുമാർ, തങ്കച്ചൻ ചെറിയാമഠം എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group