video
play-sharp-fill

തിരുവനന്തപുരത്ത് പൂട്ടി കിടന്ന വീട്ടിൽ നിന്ന് 22പവനിലധികം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവം; കൊല്ലം സ്വദേശികളായ സ്ഥിരം മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് പൂട്ടി കിടന്ന വീട്ടിൽ നിന്ന് 22പവനിലധികം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവം; കൊല്ലം സ്വദേശികളായ സ്ഥിരം മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ഥിരമായി ബിവറേജിൽ മദ്യം വാങ്ങാൻ പോകുന്ന വഴിയിലെ വീട് പൂട്ടികിടക്കുന്നത് ശ്രദ്ധിച്ച് മോഷണം. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ആറ്റിങ്ങലിൽ പിടിയിലായത്. കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ(45) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.

ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജിനു സമീപത്തു നിന്നും പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി വാളക്കാട് ബിവറേജിൽ വരാറുള്ള പ്രതികൾ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട് കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കി ഈ വീട്ടിൽ മോഷണം നടത്തുകയായിരുന്നു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്ന് പൊലീസ് പറഞ്ഞു.