തിരുവനന്തപുരം മണക്കടവില്‍ പ്രവാസിയുടെ വീട്ടിൽ വന്‍ മോഷണം; വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോൾ നഷ്ടമായത് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണക്കടവില്‍ വന്‍ മോഷണം. പ്രവാസിയായ മണക്കടവ് സ്വദേശി രാമകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് നൂറ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് സംഭവം.

രാമകൃഷ്ണന്‍ ദുബായില്‍ ജോലി ചെയ്യുന്ന ആളാണ്. മകന്റെ ഉപനയനത്തിന്റെ ഭാഗമായി ദുബായില്‍ നിന്നെത്തിയ ഇയാള്‍ ലോക്കറില്‍ നിന്ന് സ്വര്‍ണം എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ആഭരണങ്ങള്‍ വീട്ടില്‍ വച്ച ശേഷം തിരുച്ചന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു.

ഇന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയാന്‍ കഴിഞ്ഞത്. വീടിന്റെ രണ്ടാം നിലയുടെ വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.