video
play-sharp-fill
തിരുവനന്തപുരത്ത് വൃദ്ധമാതാവും മകളും മരിച്ച നിലയിൽ:സിവിൽ കേസിൽ തിരിച്ചടി നേരിട്ടതിനെ തുർന്നുള്ള ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരത്ത് വൃദ്ധമാതാവും മകളും മരിച്ച നിലയിൽ:സിവിൽ കേസിൽ തിരിച്ചടി നേരിട്ടതിനെ തുർന്നുള്ള ആത്മഹത്യയെന്ന് സംശയം

 

തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയിൽ വൃദ്ധമാതാവും മകളും മരി ച്ച നിലയിൽ. ചെല്ലഞ്ചി ഗീതാലയ ത്തിൽ സുപ്രഭ(88), മകൾ ഗീത(59) എന്നിവരാണ് മരിച്ചത്. ഇരുവരും അമിതമായി ഗുളിക കഴിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ എട്ടരയോടെയാണ് വീടിനുള്ളിൽ അമ്മയെയും മകളെ യും മരിച്ച നിലയിൽ കണ്ടെത്തുന്ന ത്. കഴിഞ്ഞ ദിവസം 12 സെന്റ് വ സ്തുവുമായി ബന്ധപ്പെട്ട ഒരു സിവിൽ കേസിൽ ഇവർക്ക് പ്രതികൂല വി ധിയുണ്ടായിരുന്നു.

ഇതിന് ശേഷം ഇവർക്ക് മാനസിക സമ്മർദം ഉണ്ടായിരുന്നെന്നും ഇതാകാം ജീവനൊടുക്കാൻ കാരണമെ ന്നും ബന്ധുക്കൾ പറഞ്ഞു. പാലോട് പോലീസ് സ്ഥലത്തെത്തി മേൽനടപ ടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group