തിരുവനന്തപുരം മാർത്താണ്ഡത്ത് ആഡംബര കാറിൽ  കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ; രാജസ്ഥാൻ,  ബാംഗ്ലൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്; ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു

തിരുവനന്തപുരം മാർത്താണ്ഡത്ത് ആഡംബര കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ; രാജസ്ഥാൻ, ബാംഗ്ലൂർ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്; ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു

മാര്‍ത്താണ്ഡം: ആഡംബര കാറിൽ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന എംഡിഎംഎയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി പ്രകാശ്, ബാംഗ്ലൂർ സ്വദേശി രാജേഷ് എന്നിവർ തമിഴ്നാട് പൊലീസിന്റെ പിടിയിലായി. കേരള തമിഴ്നാട് അതിർത്തിക്ക് സമീപം മാർത്താണ്ഡത്തു വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 300 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

മാർത്താണ്ഡം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടുർന്ന് മാർത്താണ്ഡത്തു നടത്തിയ വാഹന പരിശോധനക്കിടയിൽ പൊലീസിനെ കണ്ട് നിർത്താതെ ഓടിച്ചു പോയ കാറിനെ പിന്തുടുർന്നു കുഴുത്തുറയ്ക്കു സമീപം വച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. പിടിയിലായ ഇരുവരും മാർത്താണ്ഡത്തു കച്ചവട സ്ഥാപനം നടത്തി വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

പ്രകാശ് തുണികടയും, രാജേഷ് ഇലക്ട്രോണിക് കടയും നടത്തി വരികയാണ്. ഇവർ കടയിൽ വച്ചും രഹസ്യമായി ലഹരി കച്ചവടം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ പൊലീസ് ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു. പ്രതികള്‍ കേരളത്തിലേക്ക് ലഹരി കടത്തുന്ന അന്തർ സംസ്ഥാന എജെന്റ് ആയും പ്രവർത്തിച്ചിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group