തിരുവല്ല ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

Spread the love

തിരുവല്ല : തിരുവല്ല ടൗണിൽ രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ ഒരാൾ പിടിയിൽ. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടില്‍ എ.ജെ. തോമസാണ് (മാങ്കുളം തോമസ് -69) അറസ്റ്റിലായത്.

തിരുവല്ല നഗരത്തില്‍ പ്രവർത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാർലർ, ആല്‍ഫ ട്രേഡിങ് കമ്ബനി എന്നിവിടങ്ങളില്‍ നടന്ന മോഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

ജൂണ്‍ നാലിന് രാത്രി ആല്‍ഫ ട്രേഡിങ് കമ്ബനിയില്‍ നടത്തിയ മോഷണത്തിനിടെ ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ അനൂപ്, അഖിലേഷ്, അവിനാശ്, മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് മാങ്കുളത്തുനിന്ന് പിടികൂടിയത്. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാടജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചിരുന്നത്.