
തിരുവല്ലയിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും 250 ഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്
സ്വന്തം ലേഖകൻ
തിരുവല്ല: 250 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും ഡാൻസാഫ് സംഘം പിടികൂടി. കാവുംഭാഗം കിഴക്ക് മുറി കുസുമ സദനത്തിൽ അഖില്‍ (30), പാലിയേക്കര പെരുമ്പാലത്തിൽകാലാ വീട്ടിൽ ജോൺ കുരുവിള (29) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയോടെ തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി. പിടിയിലായ പ്രതികളെ തിരുവല്ല പൊലീസിന് കൈമാറി.
Third Eye News Live
0