കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം അക്രമി സംഘങ്ങൾ ഏറ്റുമുട്ടി; ചങ്ങനാശ്ശേരി സ്വദേശികളായ 3 പേർക്ക് കുത്തേറ്റു..!  ഒരാൾ പോലീസ് കസ്റ്റഡിയിൽ

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം അക്രമി സംഘങ്ങൾ ഏറ്റുമുട്ടി; ചങ്ങനാശ്ശേരി സ്വദേശികളായ 3 പേർക്ക് കുത്തേറ്റു..! ഒരാൾ പോലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നഗര മധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം അക്രമി സംഘങ്ങൾ ഏറ്റുമുട്ടി. 3 യുവാക്കൾക്ക് കുത്തേറ്റു. ചങ്ങനാശേരി സ്വദേ ശികളായ രഞ്ജിത്ത് (24), പ്രവീൺ (31), മജീഷ് (28) എന്നി വർക്കാണു കുത്തേറ്റത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ.

ഇന്നലെ രാത്രി 11.30നു കെ എസ്ആർടിസി ബസ് സ്റ്റാൻഡി സമീപമാണു സംഭവം. 2 സം ഘങ്ങളിൽപെട്ടവർ ഫുട്പാത്തിൽ വെച്ച് വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുത്തേറ്റവരെ പൊലീസ് വാഹനത്തിൽ ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചി കിത്സയ്ക്കു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വയറി ന്റെ ഭാഗങ്ങളിലാണു മൂവർക്കും കുത്തേറ്റത്.

യുവാക്കളെ കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നന്താനം സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് പൊലീസ് പറഞ്ഞു.