play-sharp-fill
തിരുവല്ലയിൽ എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; റോഡിൽ കിടന്ന മൃതദേഹത്തിന് സമീപം കറിക്കത്തി ; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പെലീസ്

തിരുവല്ലയിൽ എഴുപത് വയസ്സുകാരനെ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; റോഡിൽ കിടന്ന മൃതദേഹത്തിന് സമീപം കറിക്കത്തി ; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പെലീസ്

സ്വന്തം ലേഖകൻ

തിരുവല്ല: മേപ്രാലില്‍ എഴുപത് വയസ്സുകാരനെ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

മേപ്രാല്‍ വളഞ്ചേരില്‍ വീട്ടില്‍ പത്രോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ കാരക്കല്‍ – മേപ്രാല്‍ റോഡിലെ ഷാപ്പ് പടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിന് സമീപത്തു നിന്നും കറിക്കത്തി ലഭിച്ചിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി അര്‍ഷാദ് അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാര്‍ഡും പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.