തിരുവല്ലയിൽ മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ ടിപ്പർ കയറി മരിച്ചു; എതിർദിശയിലെത്തിയ വാഹനത്തെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചുമാറ്റുന്നതിനിടയിലാണ് അപകടം

Spread the love

തിരുവല്ല; മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചു വീണ വീട്ടമ്മ ടിപ്പർ കയറി മരിച്ചു. കാവുംഭാഗം പുതുക്കാട്ടിൽ വീട്ടിൽ രാജമ്മ (50 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ തിരുവല്ല – മല്ലപ്പള്ളി റോഡിലെ കുറ്റപ്പുഴ മാടമുക്കിൽ ആയിരുന്നു അപകടം.

എതിരെ വന്ന വാഹനത്തിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് രാജമ്മ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group