തിരുവല്ല മഴുവങ്ങാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മുണ്ടക്കയം സ്വദേശിയായ പതിനെട്ടുകാരന് ദാരുണാന്ത്യം

Spread the love

കോട്ടയം: തിരുവല്ല മഴുവങ്ങാട് പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനെട്ടുകാരന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോമസിന്റെ മകൻ പ്രിജിൽ (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. തിരുവല്ല ഭാഗത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറി ഡ്രൈവർ തിരുവല്ല പോലീസ് കസ്റ്റഡിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group