ഇല്ലിക്കൽ – തിരുവാർപ്പ് റോഡ് ഇടിഞ്ഞു താഴ്ന്ന സംഭവം; പിന്നിൽ സംരക്ഷണ ഭിത്തി നിർമാണത്തിലെ അഴിമതി , വിജിലൻസ് അന്വേഷിക്കണം : റൂബി ചാക്കോ
സ്വന്തം ലേഖകൻ
കോട്ടയം: തിരുവാർപ്പ് – ഇല്ലിക്കൽ റോഡ് തകർന്നതിന് പിന്നിൽ സംരക്ഷണത്തിലെ ഭിത്തി നിർമാണത്തിലെ അഴിമതിയാണെന്ന് റൂബി ചാക്കോ.
ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൽ ആദ്യം വെള്ളം കയറുന്ന ഭാഗമാണിത് , ഏറ്റവും ശക്തമായ ഒഴുക്കും , ജലനിരപ്പ് ഏറ്റവും കൂടുതലുള്ള ഭാഗമാണിത് . ഒരു വർഷം മുൻപാണ് ഇവിടെ പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിൽ 19 ലക്ഷം രൂപയോളം ചിലവഴിച്ച് സംരക്ഷ ഭിത്തി നിർമ്മിച്ചത് , ഈ സംരക്ഷണഭിത്തി പര്യാപ്തമല്ലന്ന് നാട്ടുകാർക്ക് അന്നേ പരാതി ഉണ്ടായിരുന്നു . താഴത്തങ്ങാടി അറുപുഴ ഭാഗത്ത് നിർമ്മിച്ച രീതിയിലുള്ള സംരക്ഷണ ഭിത്തി ഈ ഭാഗത്ത് വേണമെന്നും , അതോടൊപ്പം ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും തിരുവാർപ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കൂടിയായ റൂബി ചാക്കോ ആവശ്യപ്പെട്ടു
Whatsapp Group 1 | Whatsapp Group 2 |Telegram Group
4 .25 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന ,ഇല്ലിക്കൽ – തിരുവാർപ്പ് റോഡിൻ്റെ ചേരിക്കൽ ഭാഗത്ത് വലിയ വിള്ളൽ ഉണ്ടാകുകയും റോഡ് താഴുകയും ചെയ്തു . നിർമ്മാണത്തിൽ തകരാറുണ്ടന്നാണ് നാട്ടുകാരുടെ ആക്ഷേപം . വെള്ള പ്പൊക്ക സമയത്ത് ഈ ഭാഗത്ത് വലിയ ഒഴുക്കാണ് . റോഡിന് പണം അനുവദിച്ചപ്പോൾ ഈ ഭാഗത്ത് സംരക്ഷണഭിത്തി പുതുക്കി പണിയണമെന്നും , വെള്ളം പോകുന്നതിന് ഓട നിർമ്മിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടെന്നും അതിന് അധികാരികൾ തയ്യാറായില്ലന്നും നാട്ടുകാരും ആരോപിക്കുന്നു .