ലോഡ്ജിലെ താമസക്കാരൻ മുറിയിലെ എൽ.ഇ.ഡി ടിവിയുമായി സ്ഥലം വിട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരൂർ: ലോഡ്ജിലെ താമസക്കാരൻ മുറിയിലെ എൽ.ഇ.ഡി ടിവിയുമായി സ്ഥലം വിട്ടു. 21-ാം തീയതി വൈകിട്ട് 5 മണിക്കാണ് ആലപ്പുഴ, അരൂർ സ്വദേശി മനേഷ് കുമാർ എന്ന ആൾ രണ്ട് ദിവസത്തേക്ക് മുറി എടുക്കുന്നത്.ഡ്രൈവിംഗ് ലൈസൻസ് ആയിരുന്നു തിരിച്ചറിയൽ രേഖയായി നൽകിയിരുന്നത്. എന്നാൽ 4 ദിവസമായിട്ടും മുറി ഒഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോൾ 32 ഇഞ്ചിന്റെ എൽ.ഡി.ടിവിയുമായി മനേഷ് കുമാർ സ്ഥലം വിട്ടതായി മനസ്സിലായി. ഇന്നു രാവിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വലിയ കവറിൽ ടി വി കടത്തുന്നത് കണ്ടെത്തുന്നത്. ഇയാളെ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫാണ്. ലോഡ്ജ് മാനേജരുടെ പരാതിയിൻ മേൽ തിരൂർ പോലീസ് കേസെടുത്തു.