video
play-sharp-fill

തിരുനക്കര ക്ഷേത്രത്തിന് സമീപത്ത് കെട്ടിടത്തിലെ കമ്പി താടിയിലൂടെ തുളച്ചു കയറി ഗുരുതരമായ പരിക്കേറ്റ വയോധികന് തുണയായി അഗ്നിരക്ഷാ സേനാ സംഘം; ലോട്ടറി കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ കാണാം…

തിരുനക്കര ക്ഷേത്രത്തിന് സമീപത്ത് കെട്ടിടത്തിലെ കമ്പി താടിയിലൂടെ തുളച്ചു കയറി ഗുരുതരമായ പരിക്കേറ്റ വയോധികന് തുണയായി അഗ്നിരക്ഷാ സേനാ സംഘം; ലോട്ടറി കച്ചവടക്കാരനായ തമിഴ്‌നാട് സ്വദേശിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ കാണാം…

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെട്ടിടത്തിലെ കമ്പി താടിയിലൂടെ തുളച്ചു കയറിയ തമിഴ്‌നാട് സ്വദേശിക്ക് തുണയായി അഗ്നിരക്ഷാ സേനാ സംഘം.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ തിരുനക്കര ക്ഷേത്രത്തിനു സമീപത്താണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ ഉത്സവത്തിന് കടലയും, ലോട്ടറിയും വിൽക്കാൻ വന്ന തേനി സ്വദേശി പെരിയകറുപ്പൻ (70) നെ അഗ്നിരക്ഷാ സേനാ സംഘം രക്ഷപെടുത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകട നിലയിൽ തരണം ചെയ്തു.

തിരുനക്കര ക്ഷേത്രത്തിനു സമീപത്തെ കെട്ടിടത്തിലെ കോൺക്രീറ്റിങിനായി ഉപയോഗിക്കുന്ന കമ്പി ഇയാളുടെ താടിയിലൂടെ തുളഞ്ഞു കയറി വായിലൂടെ പുറത്തുവരുകയായിരുന്നു. ഇയാളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാ സേനയെയും, കോട്ടയം വെസ്റ്റ് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്ത് എത്തിയ കോട്ടയം വെസ്റ്റ് പൊലീസ് സംഘവും അഗ്നിരക്ഷാ സേനവും ചേർന്ന് കട്ടർ ഉപയോഗിച്ച് മൂന്ന് കമ്പിയും അറത്തു മാറ്റുകയായിരുന്നു.

അഗ്നിരക്ഷാ സേനാ അസി.സ്‌റ്റേഷൻ ഓഫിസർ കെ.ജി സജീവ് ഫയർ ആന്റ് റസ്‌ക്യു പ്രിയദർശൻ, രഞ്ജു കൃഷ്ണൻ, സജിൻ എസ്.എസ്, സുബിൻ എസ്എസ്, അജിത്കുമാർ, സണ്ണി ജോർജ് , അനീഷ് ശങ്കർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.