തിരുനക്കര പകൽപൂരം;  സുരക്ഷ കൂടുതൽ ശക്തമാക്കി ജില്ലാ പോലീസ്; 300ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിക്കും

തിരുനക്കര പകൽപൂരം; സുരക്ഷ കൂടുതൽ ശക്തമാക്കി ജില്ലാ പോലീസ്; 300ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽ പൂരത്തിനോടനുബന്ധിച്ച് പോലീസ് സുരക്ഷ കൂടുതൽ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 300 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിക്കും. പകൽ പൂര ദിവസമായ നാളെ പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും, സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു. മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി പ്രത്യേകം മഫ്തി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

നാളെ വൈകിട്ട് 4 മണി മുതലാണ് തിരുനക്കര പകൽ പൂരം ആരംഭിക്കുന്നത്.